Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Malayali Youth

NRI

മ​ല​യാ​ളി യു​വാ​വ് ഷാ​ർ​ജ​യി​ൽ കു​ത്തേ​റ്റ് മ​രി​ച്ചു; സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി പി​ടി​യി​ൽ

ഷാ​ർ​ജ: പ്ര​വാ​സി മ​ല​യാ​ളി ഷാ​ർ​ജ​യി​ൽ കു​ത്തേ​റ്റ് മ​രി​ച്ചു. കോ​ഴി​ക്കോ​ട് താ​മ​ര​ശേ​രി സ്വ​ദേ​ശി​യാ​യ ചാ​ല​ക്ക​ര നി​ഷാ​ദ് ആ​ണ് മ​രി​ച്ച​ത്.

ഷാ​ർ​ജ മു​ത്തീ​ന​യി​ലെ ക​ഫ്റ്റീ​രി​യ​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഇ​തേ ക​ട​യി​ൽ ജോ​ലി ചെ​യ്യു​ന്ന കോ​ഴി​ക്കോ​ട് ക​രു​വ​മ്പൊ​യി​ൽ സ്വ​ദേ​ശി ഷ​മീ​റാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്.

ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

NRI

വി​മാ​ന​യാ​ത്ര​യ്ക്കി​ടെ ഹൃ​ദ​യാ​ഘാ​തം; മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു

പ​റ​വൂ​ർ: സ്ലൊ​വേ​നി​യ​യി​ലേ​ക്കു​ള്ള വി​മാ​ന​യാ​ത്ര​യ്ക്കി​ടെ ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. പ​റ​വൂ​ർ പു​ത്ത​ൻ​വേ​ലി​ക്ക​ര തു​രു​ത്തൂ​ർ ഒ​ളാ​ട്ടു​പു​റ​ത്ത് മെ​ബി​ൻ ടോ​മി​യാ​ണ് (24) മ​രി​ച്ച​ത്. ടോ​മി വി​ൻ​സ​ന്‍റ് - മേ​രി നി​മ്മി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

മ​ധ്യ യൂ​റോ​പ്യ​ൻ രാ​ജ്യ​മാ​യ സ്ലൊ​വേ​നി​യ​യി​ൽ ജോ​ലി ചെ​യ്യു​ന്ന മെ​ബി​ൻ അ​വ​ധി​ക്കു നാ​ട്ടി​ലെ​ത്തി ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. മ​സ്ക​റ്റി​ൽ​നി​ന്നു വി​മാ​നം ഉ​യ​ർ​ന്ന സ​മ​യ​ത്താ​ണ് ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​ത്.

തു​ട​ർ​ന്നു വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി മെ​ബി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ ഏ​ഴി​ന് കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ച്ചു.

സം​സ്കാ​രം വൈ​കു​ന്നേ​രം 4.30ന് ​തു​രു​ത്തൂ​ർ സെ​ന്‍റ് തോ​മ​സ് സീ​നാ​യ് മൗ​ണ്ട് പ​ള്ളി​യി​ൽ. സ​ഹോ​ദ​രി: മേ​രി മീ​നു.

Kerala

പ​ച്ച​ക്ക​ഞ്ചാ​വു​മാ​യി മ​ല​യാ​ളി യു​വാ​ക്ക​ള്‍ ഗോ​വ​യി​ലേ​ക്ക്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് മ​യ​ക്കു​മ​രു​ന്ന് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​തോ​ടെ മ​ല​യാ​ളി യു​വാ​ക്ക​ള്‍ ഇ​വി​ടെ നി​ന്നു കു​റ​ഞ്ഞ വി​ല​യ്ക്ക് ക​ഞ്ചാ​വു വാ​ങ്ങി വ​ൻ​ലാ​ഭം ല​ക്ഷ്യ​മി​ട്ട് വി​ല്പ​ന​യ്‌​ക്കെ​ത്തി​ക്കു​ന്ന​ത് ഗോ​വ​യി​ലേ​ക്ക്. എം​ഡി​എം​എ, ഹാ​ഷി​ഷ് ഓ​യി​ല്‍, എ​ല്‍​എ​സ്ഡി സ്റ്റാ​മ്പ്, യെ​ല്ലോ മെ​ത്ത് പോ​ലു​ള്ള സി​ന്ത​റ്റി​ക് ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ള്‍ സു​ല​ഭ​മാ​യ ഗോ​വ​യി​ല്‍ ക​ഞ്ചാ​വ് കി​ട്ടാ​ന്‍ പ​ല​പ്പോ​ഴും ബു​ദ്ധി​മു​ട്ടാ​ണ്.

ഇ​ത് അ​വ​സ​ര​മാ​ക്കി​യെ​ടു​ത്താ​ണ് മ​ല​യാ​ളി യു​വാ​ക്ക​ള്‍ ഇ​വി​ടെ നി​ന്ന് ഗോ​വ​യി​ലേ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ച്ച് വി​ല്പ​ന ന​ട​ത്തു​ന്ന​തെ​ന്നാ​ണ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​രം. "ഗ്രീ​നി​ഷ് ക​ഞ്ചാ​വ്' എ​ന്ന പേ​രി​ലാ​ണ് പ​ച്ച​ക്ക​ഞ്ചാ​വ് വി​ല്പ​ന.

ആ​ന്ധ്ര, ഒ​ഡീ​ഷ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഏ​ജ​ന്‍റു​മാ​രി​ല്‍ നി​ന്ന് തു​ച്ഛ​മാ​യ വി​ല​യ്ക്ക് വാ​ങ്ങി​ക്കു​ന്ന പ​ച്ച​ക്ക​ഞ്ചാ​വ് കാ​ല്‍ കി​ലോ, അ​ര​ക്കി​ലോ പാ​ക്ക​റ്റു​ക​ളി​ലാ​ക്കി​യാ​ണ് ഗോ​വ​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ല്‍ 50 മു​ത​ല്‍ 100 രൂ​പ വ​രെ വി​ല​യു​ള്ള ക​ഞ്ചാ​വ് ബീ​ഡി​ക്ക് ഗോ​വ​യി​ല്‍ ഇ​വ​ര്‍ ഈ​ടാ​ക്കു​ന്ന​ത് 500 രൂ​പ​യാ​ണ്. 100 ഗ്രാം ​മു​ത​ലു​ള്ള ചെ​റി​യ ക​ഞ്ചാ​വ് പാ​ക്ക​റ്റു​ക​ളും ഇ​വ​രു​ടെ കൈ​യി​ലു​ണ്ട്.

കേ​ര​ള​ത്തി​ല്‍ ചെ​റി​യ സി​പ് ലോ​ക്ക് ക​വ​റി​ല്‍ 500 രൂ​പ​യ്ക്ക് വി​ല്‍​ക്കു​ന്ന ക​ഞ്ചാ​വി​ന് ഗോ​വ​യി​ല്‍ ഈ​ടാ​ക്കു​ന്ന​ത് 2,000 രൂ​പ​യാ​ണ്. ഗോ​വ​യി​ല്‍ വി​ദേ​ശി​ക​ള്‍​ക്കി​ട​യി​ല്‍ മ​ല​യാ​ളി യൂ​ത്തി​ന്‍റെ 'ഗ്രീ​നി​ഷ് ക​ഞ്ചാ​വി'​ന് വ​ന്‍ ഡി​മാ​ന്‍​ഡു​ണ്ട്. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ ഗോ​വ​ന്‍ ട്രി​പ്പ് എ​ന്ന പേ​രി​ല്‍ ബൈ​ക്കി​ലും ട്രെ​യി​നി​ലു​മൊ​ക്കെ ഗോ​വ​യ്ക്ക് പോ​കു​ന്ന ഈ ​സം​ഘം അ​വി​ടെ നി​ന്ന് തി​രി​കെ പോ​രു​മ്പോ​ള്‍ 50,000 രൂ​പ​യി​ല​ധി​കം നേ​ടു​ന്നു​ണ്ടെ​ന്നാ​ണ് ല​ഭ്യ​മാ​കു​ന്ന വി​വ​രം.

ഗോ​വ​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്ക് പ​രി​ശോ​ധ​ന ശ​ക്ത​മ​ല്ലാ​ത്ത​തി​നാ​ല്‍ യു​വാ​ക്ക​ള്‍​ക്ക് അ​നു​കൂ​ല സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. തി​രി​ച്ചു പോ​രു​മ്പോ​ള്‍ അ​വി​ടെ 250 രൂ​പ​യ്ക്കും 300 രൂ​പ​യ്ക്കു​മൊ​ക്കെ ല​ഭി​ക്കു​ന്ന മ​ദ്യം വാ​ങ്ങി കേ​ര​ള​ത്തി​ലെ​ത്തി​ച്ച് 1,500 രൂ​പ​യ്ക്കു മു​ക​ളി​ല്‍ വി​ല്‍​ക്കു​ന്നു​മു​ണ്ട്.

വി​ല്പ​ന​യി​ലൂ​ടെ ല​ഭി​ക്കു​ന്ന പ​ണം ആ​ഡം​ബ​ര ജീ​വി​തം ന​യി​ക്കാ​നാ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഗോ​വ​യി​ല്‍ നി​ന്ന് വ​സ്ത്ര​ങ്ങ​ളും ഷൂ​സു​മൊ​ക്കെ സം​ഘം വാ​ങ്ങി​ക്കും. അ​തി​നൊ​പ്പം മ​ദ്യ​ക്കു​പ്പി​ക​ളു​മു​ണ്ടാ​കും. സം​ഘ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​മു​ണ്ടെ​ന്നാ​ണു സൂ​ച​ന.

National

ബെം​ഗ​ളൂ​രു​വി​ൽ വ​ൻ ല​ഹ​രി​വേ​ട്ട: മ​ല​യാ​ളി യു​വാ​ക്ക​ള​ട​ക്കം അ​ഞ്ചു​പേ​ർ പി​ടി​യി​ൽ; കോ​ടി​ക​ളു​ടെ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി

ബെം​ഗ​ളൂ​രു: ബെം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ ന​ട​ന്ന വ്യാ​പ​ക​മാ​യ പ​രി​ശോ​ധ​ന​യി​ൽ കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന ല​ഹ​രി​മ​രു​ന്നു​ക​ളു​മാ​യി മ​ല​യാ​ളി യു​വാ​ക്ക​ള​ട​ക്കം അ​ഞ്ചു​പേ​ർ പി​ടി​യി​ലാ​യി. പോ​ലീ​സി​ന്‍റെ അ​പ്ര​തീ​ക്ഷി​ത നീ​ക്ക​ത്തി​ലാ​ണ് പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്.

താ​യ്‌​ല​ൻ​ഡി​ൽ നി​ന്ന് അ​ഞ്ച് കോ​ടി​യു​ടെ ഹൈ​ഡ്രോ ക​ഞ്ചാ​വ് എ​ത്തി​ച്ച മ​ല​യാ​ളി​ക​ളാ​യ അ​ജ്മ​ൽ, മ​ജീ​ദ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ പ്ര​ധാ​നി​ക​ൾ. ചോ​ക്ക​ലേ​റ്റ്, ലെ​യ്‌​സ് പാ​ക്ക​റ്റു​ക​ളി​ൽ ഒ​ളി​പ്പി​ച്ചാ​ണ് ഇ​വ​ർ ല​ഹ​രി ക​ട​ത്തി​യ​ത്.​മ​ഹാ​ല​ക്ഷ്മി ലേ​ഔ​ട്ടി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 30 കി​ലോ ക​ഞ്ചാ​വു​മാ​യി മ​ല​യാ​ളി യു​വാ​വ് ആ​ന​ന്ദ് പി​ടി​യി​ലാ​യി.

ഹെ​ബ്ബ​ഗോ​ഡി​യി​ൽ നി​ന്ന് ഒ​ന്ന​ര കോ​ടി വി​ല​മ​തി​ക്കു​ന്ന എം​ഡി​എം​എ​യു​മാ​യി ഒ​രു സെ​ന​ഗ​ൽ സ്വ​ദേ​ശി​യും പി​ടി​യി​ലാ​യി​ട്ടു​ണ്ട്. നേ​ര​ത്തെ​യും സ​മാ​ന കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ആ​ളാ​ണ് ഇ​യാ​ൾ. ഹൈ​ഡ്രോ ക​ഞ്ചാ​വ്, ക​ഞ്ചാ​വ്, എം​ഡി​എം​എ എ​ന്നി​വ​യു​ൾ​പ്പെ​ടെ ഏ​ക​ദേ​ശം 11 കോ​ടി രൂ​പ​യു​ടെ ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് സെ​ൻ​ട്ര​ൽ ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ടു​ത്ത​ത്.

പി​ടി​യി​ലാ​യ​വ​ർ ദീ​ർ​ഘ​കാ​ല​മാ​യി ബെം​ഗ​ളൂ​രു കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി ഇ​ട​പാ​ട് ന​ട​ത്തു​ന്ന​വ​രാ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഇ​വ​രു​ടെ ഇ​ട​പാ​ടു​കാ​രെ​യും ഏ​ജ​ന്‍റു​മാ​രെ​യും കു​റി​ച്ചു​ള്ള വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ യു​വാ​വി​ന്‍റെ പ​രാ​ക്ര​മം

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ത​ട്ടി​ക്ക​യ​റി​യ യു​വാ​വ് ക​സ്റ്റ​ഡി​യി​ൽ.

ഇ​ന്ന് പു​ല​ര്‍​ച്ചെ ഗ​ള്‍​ഫ്എ​യ​ര്‍ വി​മാ​ന​ത്തി​ല്‍ യു​കെ​യി​ല്‍ നി​ന്നെ​ത്തി​യ കാ​ഞ്ഞൂ​ര്‍ സ്വ​ദേ​ശി​യാ​യ ജെ​റി​ന്‍ ഡേ​വി​സ് എ​ന്ന യു​വാ​വാ​ണ് നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ​രി​ഭ്രാ​ന്തി പ​ര​ത്തി​യ​ത്.

ബാ​ഗ് പ​രി​ശോ​ധി​ക്കാ​നെ​ത്തി​യ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് യു​വാ​വ് ത​ട്ടി​ക്ക​യ​റി അ​സ​ഭ്യം പ​റ​യു​ക​യും വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യു​മാ​യി​രു​ന്നു. ല​ഗേ​ജ് പ​രി​ശോ​ധി​ക്കാ​ന്‍ സ​മ്മ​തി​ക്കാ​തെ ഇ​യാ​ള്‍ ക​ട​ന്നു​ക​ള​യാ​നും ശ്ര​മി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​രെ കൈ​യേ​റ്റം ചെ​യ്യാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നും വി​വ​ര​മു​ണ്ട്.

ബാ​ഗ് പ​രി​ശോ​ധി​ക്കാ​ന്‍ സ​മ്മ​തി​ക്കാ​ത്ത യു​വാ​വ് ഏ​റെ നേ​രം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ജോ​ലി ത​ട​സ​പ്പെ​ടു​ത്തി. ഇ​യാ​ളെ നെ​ടു​മ്പാ​ശേ​രി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. എ​ന്നാ​ല്‍ ബാ​ഗി​ല്‍ നി​ന്നും സം​ശ​യാ​സ്പ​ദ​മാ​യി ഒ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല എ​ന്നാ​ണ് ല​ഭ്യ​മാ​കു​ന്ന വി​വ​രം. മ​റ്റ് യാ​ത്ര​ക്കാ​ര്‍​ക്കാ​ര്‍​ക്ക് ഇ​യാ​ള്‍ ത​ട​സം സൃ​ഷ്ടി​ച്ചു​വെ​ന്നും പ​രാ​തി​യു​ണ്ട്.

National

ആ​റു​കി​ലോ സ്വ​ർ​ണ​ക്ക​ട്ടി​ക​ളു​മാ​യി മ​ല​യാ​ളി യു​വാ​വ് പി​ടി​യി​ൽ

കോ​​​യ​​​ന്പ​​​ത്തൂ​​​ർ: കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്നു കോ​​​യ​​​ന്പ​​​ത്തൂ​​​രി​​​ലേ​​​ക്കു സ​​​ർ​​​ക്കാ​​​ർ ബ​​​സി​​​ൽ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച ആ​​​റു​ കി​​​ലോ സ്വ​​​ർ​​​ണ​​​വു​​​മാ​​​യി മ​​​ല​​​യാ​​​ളി പി​​​ടി​​​യി​​​ൽ. എ​​​റ​​​ണാ​​​കു​​​ളം സ്വ​​​ദേ​​​ശി നി​​​പി​​​ൻ (29) ആ​​​ണ് പി​​​ടി​​​യി​​​ലാ​​​യ​​​ത്.

കോ​​​യ​​​ന്പ​​​ത്തൂ​​​രി​​​ലെ വ​​​സ്ത്ര​​​വ്യാ​​​പാ​​​ര​​​ സ്ഥാ​​​പ​​​ന​​​ത്തി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര​​​നെ​​​ന്നാ​​​ണ് ഇ​​​യാ​​​ൾ ന​​​ൽ​​​കി​​​യ മൊ​​​ഴി. കോ​​​യ​​​ന്പ​​​ത്തൂ​​​രി​​​ലെ ഉ​​​ക്ക​​​ടം പ്ര​​​ദേ​​​ശ​​​ത്തു​​​ള്ള സു​​​രേ​​​ഷി​​​നു ന​​​ൽ​​​കാ​​​നെ​​​ത്തി​​​ച്ച​​​താ​​​ണു സ്വ​​​ർ​​​ണ​​​മെ​​​ന്നും ഇ​​​യാ​​​ൾ മൊ​​​ഴി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

ത​​​മി​​​ഴ്നാ​​​ട് പോ​​​ലീ​​​സി​​​നു ല​​​ഭി​​​ച്ച ര​​​ഹ​​​സ്യ​​​വി​​​വ​​​ര​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് കെ​​​ജി ചാ​​​വ​​​ടി പോ​​​ലീ​​​സ് ബ​​​സി​​​ൽ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് സ്വ​​​ർ​​​ണ​​​വു​​​മാ​​​യി ഇ​​​യാ​​​ൾ പി​​​ടി​​​യി​​​ലാ​​​യ​​​ത്. 6.140 കി​​​ലോ​​​ഗ്രാം സ്വ​​​ർ​​​ണ​​​ക്ക​​​ട്ടി​​​ക​​​ളാ​​​ണു ക​​​ണ്ടെ​​​ത്തി​​​യ​​​ത്. പ്ര​​​തി​​​യെ​​​യും സ്വ​​​ർ​​​ണ​​​ക്ക​​​ട്ടി​​​ക​​​ളും ആ​​​ദാ​​​യ​​​ നി​​​കു​​​തി​​​വ​​​കു​​​പ്പി​​​നു കൈ​​​മാ​​​റി.

NRI

ട്ര​ക്കി​ൽ ഹീ​റ്റ​റി​ട്ട് കി​ട​ന്നു​റ​ങ്ങി; മ​ല​യാ​ളി യു​വാ​വി​ന് ഫു​ജൈ​റ​യി​ല്‍ ദാ​രു​ണാ​ന്ത്യം

ഫു​ജൈ​റ: മ​ല​യാ​ളി യു​വാ​വി​ന് ഒ​മാ​നി​ലെ ഫു​ജൈ​റ​യി​ല്‍ ദാ​രു​ണാ​ന്ത്യം. വ​ട​ക​ര വ​ള്ളി​ക്കാ​ട്ട് സ്വ​ദേ​ശി അ​ന്‍​സാ​ര്‍(28) ആ​ണ് ഫു​ജൈ​റ​യി​ല്‍ ട്ര​ക്കി​ന​ക​ത്ത് ശ്വാ​സം​മു​ട്ടി മ​രി​ച്ച​ത്. ഹെ​വി ട്ര​ക്കി​ന​ക​ത്ത് ത​ണു​പ്പ​ക​റ്റാ​ന്‍ ഹീ​റ്റ​റി​ട്ട് കി​ട​ന്നു​റ​ങ്ങി​യ​താ​ണ് യു​വാ​വി​ന്‍റെ മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് അ​ൻ​സാ​റി​ന്‍റെ മൃ​ത​ദേ​ഹം ട്രെ​ക്കി​ന​ക​ത്ത് ക​ണ്ടെ​ത്തി​യ​ത്. ഫു​ജൈ​റ​യി​ലെ മ​സാ​ഫി​യി​ലാ​ണ് സം​ഭ​വം. ട്ര​ക്കി​നു​ള്ളി​ൽ കി​ട​ന്നു​റ​ങ്ങി​യ അ​ൻ​സാ​ർ ത​ണു​പ്പ​ക​റ്റാ​ന്‍ പ്ര​വ​ര്‍​ത്തി​പ്പി​ച്ച ഹീ​റ്റ​റി​ന്‍റെ പു​ക ശ്വ​സി​ച്ച​താ​കാം മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

സം​ഭ​വ​ത്തി​ൽ ഫു​ജൈ​റ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​ന്‍​സാ​റി​ന്‍റെ മൃ​ത​ദേ​ഹം മ​സാ​ഫി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. തു​ട​ർ​ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കും.

Latest News

Corehub Up